മറയൂര്‍: തമിഴ്‌നാട്ടില്‍ മിനിലോറി അപകടത്തില്‍പ്പെട്ട് അഞ്ചു മരണം. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. കാന്തല്ലൂര്‍ പാളപ്പെട്ടി ആദിവാസികോളനി സ്വദേശി വെള്ളയന്‍ എന്ന് വിളിക്കുന്ന രവികുമാര്‍(41) തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതത്തിനുള്ളില്‍ കേരളാ അതിര്‍ത്തിയിലുള്ള കുരുമല ആദിവാസി കോളനി സ്വദേശികളായ സെല്‍വി (32) സന്യാസി(33) രാമന്‍(45) മല്ലപ്പന്‍(45) എന്നിവരാണ് മരിച്ചത്.
തമിഴ്‌നാട് ഉദുമല ദളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനമല സങ്കേതത്തിലെ അട്ടക്കട്ടിക്ക് സമീപം കടമ്പാറ ഭാഗത്തെ ഹെയര്‍പിന്‍ വളവിലാണ് 17 പേരെ കയറ്റി പോയ മിനി ലോറി മറിഞ്ഞത്. ഗുരുതര പരിക്കേറ്റ പത്തു പേരെ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവടങ്ങിളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുരുമല ആദിവാസി കോളനിയില്‍ വനവിഭവങ്ങളും കാര്‍ഷിക ഉല്‍പങ്ങളും മേട്ടൂര്‍ ചന്തയില്‍ വില്‍പന നടത്തിയ ശേഷം വീട്ടാവശ്യത്തിനുള്ള പലചരക്കു സാധനങ്ങള്‍ വാങ്ങി മടങ്ങി വന്ന ആദിവാസികളാണ് അപകടത്തില്‍പ്പെട്ടത്.
യിൽ ലോറി പതിനേഴുപേരാണ് മടക്കയാത്രയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്കാണ് വാഹനം അപകടത്തില്‍പ്പെട്ടത് വനമേഖല ആയതിനാല്‍ വളരെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഉദുമലപേട്ട ദളി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Post Your Comments