കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാലക്കാട്, മലപ്പുറം ഡിവിഷണല്‍ ഓഫീസുകളില്‍ ഒഴിവ് വരാന്‍ സാധ്യതയുളള വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 36600-79200 ശമ്പള സ്കെയിലുളള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.
സൂപ്പര്‍വൈസറി തസ്തികയില്‍ ജോലിചെയ്യുന്ന 30700-65400 ശമ്പളസ്കെയിലുളള ജീവനക്കാരുടെ അപേക്ഷകളും പരിഗണിക്കും. ചട്ടപ്രകാരമുളള അപേക്ഷകള്‍ ചീഫ് എക്സിക്യൂട്ടീവ്, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ്.എന്‍. പാര്‍ക്ക്, പൂത്തോള്‍ പി.ഒ., പിന് : 680004, ഫോണ്‍ : 0487 2386871 എന്ന വിലാസത്തില്‍ ലഭിക്കണം.
Post Your Comments