തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇടതുമുന്നണി. ഇതിന്റെ ഭാഗമായി ഇടതുമുന്നണി ഇന്നു പതിനൊന്ന് മണിക്ക് എകെജി സെന്ററില്‍ സംസ്ഥാന നേതൃയോഗം ചേരും. പ്രധാനമായും ഒരു ലക്ഷയത്തോടെയാണ് ഇന്ന് യോഗം ചേരുന്നത്.
പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് ജില്ലകളില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. വനിതാ, യുവജന, വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രത്യേക യോഗങ്ങള്‍ ചേരുന്നതും ചര്‍ച്ചയാകും. കൂടാതെ വിവിധ പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനമുണ്ടാകും.
Post Your Comments