ഏതുതരത്തിലുള്ള ആരോഗ്യപ്രശ്‌നത്തെ കുറിച്ചാണ് ഏറ്റവുമധികം ആളുകള്‍ സെര്‍ച്ച് ചെയ്തതെന്ന് അറിയാമാ? ‘സ്‌ട്രെസ്’ ആണ് ഗൂഗിളിനോട് കൂടുതല്‍ ആളുകള്‍ അന്വേഷിച്ച ആരോഗ്യപ്രശ്‌നം. ‘സ്‌ട്രെസ്’ കഴിഞ്ഞാല്‍ പിന്നെ, ഉറക്കപ്രശ്‌നവും, ദഹനപ്രശ്‌നവുമാണ് ഏറ്റവുമധികം പേര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍. ‘സ്‌ട്രെസ്’ മറികടക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും ഗൂഗിളില്‍ ധാരാളം അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്.
തങ്ങള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ വിഷമതകള്‍ സമ്മര്‍ദ്ദങ്ങളില്‍ നിന്നുണ്ടാകുന്നതാണോയെന്നും ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും ആളുകള്‍ കൂടുതലായി അന്വേഷിക്കുന്നുവെന്നതിന്റെ തെളിവാണിത്. പുതിയ ജീവിതരീതികള്‍ വ്യാപകമായി ‘സ്‌ട്രെസ്’ ഉത്പാദിപ്പിക്കുന്നുവെന്ന് മിക്കവാറും ആളുകള്‍ മനസ്സിലാക്കുന്നുണ്ട്.
Post Your Comments