
മുംബൈ: ഗായകന് നിതിന്‍ ബാലി (47) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ ആയിരിക്കവേയാണ് അന്ത്യം. തിങ്കളാഴ്ച മുംബൈയിലെ മലാഡില്‍നിന്നു ബോറിവല്ലിയിലേക്കു പോകുംവഴിയാണ് നിതിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. നിതിന്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ച നിതിനെ പ്രാഥമിക ശ്രുശ്രൂഷ നല്കി വിട്ടയച്ചെങ്കിലും വീട്ടില്‍ എത്തിയതോടെ രക്തം ഛര്‍ദിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിതിന്റെ അവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. അപകടത്തില്‍ നിതിന്റെ ആന്തരികാവയവങ്ങള്‍ക്കു ക്ഷതം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നീലെ നീലെ ആംബര്‍ പര്, ചുകര്‍ മേരെ മന് കൊ, ഏക് അജ്നബീ ഹസീനാ സെ, പല് പല് ദില്‍ കെ പാസ് തുടങ്ങിയ ഗാനങ്ങളിലൂടെയാണ് നിതിന്‍ പ്രശസ്തിയുടെ പടവുകള്‍ ചവിട്ടക്കയറുന്നത്. ടെലിവിഷന്‍ മോഡലും നടിയുമായ റോമയാണ് ഭാര്യ. ജോഷ്വ ഏകമകനാണ്.
Post Your Comments