Latest NewsKerala

കേരള കേന്ദ്ര സര്‍വ്വകലാശാല അനിശ്ചിതകാലത്തേയ്ക്ക് അടച്ചു

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സസ്പെന്റ് ചെയ്ത വിദ്യാര്‍ഥി അഖില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നുള്ള വിദ്യാര്‍ത്ഥി സമരം കാരണമാണ് വി സി സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചത്.

കൈഞരമ്പ് മുറിച്ച്് ആത്മഹത്യക്ക് ശ്രമിച്ച അഖില്‍ ആശുപത്രിയിലാണ്. ഞരമ്പ് മുറിച്ച അഖിലിനെ മറ്റു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. താന്‍ അനുഭവിച്ച വേദനയും ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്നും വൈസ് ചാന്‍സിലറും പ്രൊവൈസ് ചാന്‍സിലറും രജിസ്ട്രാറും സര്‍വ്വകലാശാല അധ്യാപകന്‍ മോഹന്‍ കുന്തറും സാമൂഹ്യ ദ്രോഹികളാണെന്നും കുറിപ്പിലുണ്ട്.

സര്‍വ്വകാലാശാലയെയും വൈസ് ചാന്‍സിലറെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് കാട്ടിയാണ് അഖിലിനെ സസ്പെന്‍ഡ് ചെയ്തത്. ക്യാമ്പസില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവുമിറക്കിയിരുന്നു. സെപ്തംബറില്‍ ഇറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് കൈമാറിയത്. ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button