ന്യൂഡല്‍ഹി : എണ്ണ കയറ്റുമതിയുമായി ബന്ധപെട്ടു ഇറാന് എതിരായ യുഎസ് ഉപരോധം നിലവില്‍ വരുന്ന നവംബറില്‍ തന്നെ അവിടെ നിന്ന് അസംസ്‌കൃത എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും (ഐഒസി) മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡും (എംആര്‍പിഎല്‍) 12.5 ലക്ഷം ടണ്‍ എണ്ണ ഇറക്കുമതിക്കുള്ള ഓര്‍ഡര്‍ ഇറാനു നല്‍കിയതായും യുഎസ് ഉപരോധത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് എന്തെങ്കിലും ഇളവ് ലഭിക്കുമോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments