KeralaLatest News

മലയാള സിനിമാ-സീരിയല്‍ താരം അന്തരിച്ചു

തിരുവനന്തപുരം•മലയാള ചലച്ചിത്ര സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങാളായി കോമാ സ്റ്റേജില്‍ ആയിരുന്നു.

ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ നെഞ്ചു വേദന അനുഭവപ്പെട്ട റാം മോഹനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പക്ഷാഘാതവും സംഭവിച്ചിരുന്നു.

അല്‍പസമത്തിനകം മൃതദേഹം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിനടുത്തുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകുന്നേരം 4.30 ന് കണ്ണേറ്റുമുക്ക് ശാന്തി കവാടത്തില്‍ നടക്കും.

shortlink

Post Your Comments


Back to top button