അഹമ്മദാബാദ്: 47 അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ബിഹാറില്‍നിന്നുള്ള തൊഴിലാളികള്‍ അഹമ്മദാബാദിലെ ഒരു ഫാക്ടറിയില്‍ തടവിലാണെന്നാണു വിവരം. ഫാക്ടറിയില്‍നിന്നു രക്ഷപ്പെട്ട തൊഴിലാളികളില്‍ ചിലരാണ് പോലീസിന് ഇതു സംബന്ധിച്ചു വിവരം നല്‍കിയത്.
പിഞ്ചുകുഞ്ഞിനെ ഇതരസംസ്ഥാന തൊഴിലാളി പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ കനത്തതിനെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഗുജറാത്തില്‍നിന്നു മടങ്ങുകയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 50000ല്‍ അധികം തൊഴിലാളികള്‍ വടക്കന്‍ ഗുജറാത്തില്‍നിന്നു മടങ്ങിയതായാണു റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച സബര്‍കാന്തയില്‍ 14 മാസം പ്രായമായ ബാലിക പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട് ബിഹാറില്‍നിന്നുള്ള തൊഴിലാളിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഗുജറാത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരേ അക്രമങ്ങള്‍ ആരംഭിച്ചു. ഇതേതുടര്‍ന്നാണ് അന്യസംസ്ഥാനക്കാര്‍ സംസ്ഥാനത്തുനിന്നു മടങ്ങുന്നത്.
സബര്‍കാന്തയ്ക്കു പുറമേ ഗാന്ധിനഗര്‍, അഹമ്മദാബാദ്, പട്ടാന്‍, മെഹ്‌സാന എന്നിവിടങ്ങളിലും അന്യസംസ്ഥാനക്കാര്‍ക്കെതിരേ കൈയേറ്റങ്ങള്‍ നടക്കുന്നതായാണു റിപ്പോര്‍ട്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പേരെ പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്തെ സാഹചര്യം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് സര്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അറിയിച്ചു.
Post Your Comments