രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹിയിലെ ജെഎന്‍യു കാമ്പസില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് റഹ്മാനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കാണാതായ നജീബിന്റെ ഉമ്മ നല്‍കിയ ഹര്‍ജിയും കോടതി നിരസിച്ചു.
പകരം പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിചാരണക്കോടതിയ്ക്ക് മുന്നില്‍ നഫീസയ്ക്ക് പരാതി ഉന്നിയിക്കാമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ , വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനായും നഫീസയ്ക്ക് വിചാരണകോടതിയുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
2016 േേഒക്ടാബര്‍ 15നാണ് ജെഎന്‍യു കാമ്പസിലുള്ള ഹോസ്റ്റലില്‍ നിന്ന് നജീബിനെ കാണാതായത്. കാണാതാകുന്നതിന് തൊട്ടുതലേന്ന് നജീബും കാമ്പസിലെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയിലെ ചില വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം മെയിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ട അന്വേഷണത്തില്‍ കേസില്‍ നിര്‍ണായകമായ കണ്ടെത്തലുകളൊന്നും നടത്താന്‍ സിബിഐക്ക് കഴിഞ്ഞില്ല.
അതേസമയം നജീബിന്റെ തിരോധനം രാഷ്ട്രീയകേസാണെന്നും സിബിഐക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നും നജീബിന്റെ ഉമ്മ ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. ഡല്‍ഹി പൊലീസിനായിരുന്നു ആദ്യ അന്വേഷണച്ചുമതല. എന്നാല്‍ കേസില്‍ പ്രത്യേക പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ കേസ് സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ജെഎന്‍യു കാമ്പസില്‍ നിന്ന് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നജീബിന്റെ തിരോധനം. അതേസമയം കേസില്‍ തുടക്കം മുതല്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന ആക്ഷേപം കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നു.
Post Your Comments