ബ്രേക്ക്ഫാസ്റ്റിന് തയാറാക്കാവുന്ന ഒന്നാണ് ഹെല്‍ത്തി കൂണ്‍ സൂപ്പ്. ശരീരത്തിനും ആരോഗ്യത്തിനും വളരെ ഉത്തമമാണ് ഈ സൂപ്പ്. വള രെ കുറഞ്ഞ സമയംകൊണ്ട് വീട്ടില്‍ തയാറാക്കാവുന്ന ഒന്നാണ് കൂണ്‍ സൂപ്പ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഉറപ്പായും ഇഷ്ടമാകും. ടേസ്റ്റീ കൂണ്‍ സൂപ്പ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
കൂണ്‍ – 300 ഗ്രാം
പാല്‍ – 300 മില്ലി
മൈദ – ഒന്നര ടേബിള്‍ സ്പൂണ്‍
പാല്‍പാട – 1 കപ്പ്
സവാള – 2
കുരുമുളക് – 10 എണ്ണം
കരയാമ്പൂവ്- 5 എണ്ണം
വെണ്ണ – 3 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
ജാതിക പൊടി – ഒരു നുള്ള്
വെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കൂണ്‍ കഴുകി വൃത്തിയാക്കി അഞ്ചോ ആറോ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം സവാളയും നന്നായി അരിഞ്ഞെടുക്കുക. പാലില്‍ കുരുമുളകും കരയാമ്പൂവും ചേര്‍ത്ത് ചൂടാക്കുക. മറ്റൊരു പാത്രത്തില്‍ വെണ്ണ ഉരുക്കുക. അതിലേക്ക് നുറുക്കിയ കൂണും സവാളയും ചേര്‍ക്കുക.
ഇവ മൃദുവാകുന്നതു വരെ ചൂടാക്കുക. അതിലേക്ക് മൈദയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് ചൂടാക്കി വച്ചിരിക്കുന്ന പാലും മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ചൂടോടെ കൂണ്‍ സൂപ്പ് ഉപയോഗിക്കാം.
Post Your Comments