Latest NewsIndia

ഇന്ത്യയെ കാത്തിരിക്കുന്നത് 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗം

കറാച്ചിയിലും കൊല്‍ക്കത്തയിലും 2015-ലേതിന് സമാനമായ ഉഷ്ണതരംഗമാണ്

ന്യൂഡല്‍ഹി: ഇന്ത്യയെ കാത്തിരിക്കുന്നത് 2015-ല്‍ 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗമെന്ന് റിപ്പോർട്ട്. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പോളണ്ടില്‍ നടന്ന കാലവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ നടന്ന ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കു ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ശരാശരി ആഗോളതാപനമായ 1.5 ഡിഗ്രിയെന്നത് 2030 ആകുമ്പോഴേക്കും മറികടക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2030 മുതല്‍ 2052 വരെ കൂടിയ ശരാശരി നിലനില്‍ക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കൊല്‍ക്കത്തയിലേയും കറാച്ചിയിലേയും ഉഷ്ണതരംഗത്തെ കുറിച്ച്‌ റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കറാച്ചിയിലും കൊല്‍ക്കത്തയിലും 2015-ലേതിന് സമാനമായ ഉഷ്ണതരംഗമാണ് പ്രതീക്ഷിക്കാവുന്നത്. ഇതുമൂലമുളള മരണനിരക്കും വര്‍ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Post Your Comments


Back to top button