തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ബെഹ്റ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ വനിതാ പോലീസിനെ പമ്പ വരെ നിയോഗിച്ചാല്‍ മതിയെന്ന് കൂടിക്കാഴ്ചയില്‍ തീരുമാനമായി.
ഇതിനിടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ദേവസ്വം ബോര്‍ഡും ചര്‍ച്ച നടത്തും.സിപിഎം കേന്ദ്രകമ്മിറ്റിക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് രാജി സന്നദ്ധത അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
ശബരിമല യുവതി പ്രവേശന വിധിക്ക് എതിരെ എന്‍എസ്എസ്സും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. ഇന്നോ നാളെയോ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം. മൂന്ന് പേരും വ്യത്യസ്ത ഹര്‍ജികള്‍ നല്‍കാനാണ് നീക്കം. പുനപരിശോധന ഹര്‍ജിയില്‍ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നാണ് ആവശ്യപ്പെടുക.
Post Your Comments