KeralaLatest News

സംസ്ഥാനത്ത് മഴ കുറഞ്ഞു; ഇടുക്കി ഡാം അടച്ചു

സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതമായിരുന്നു പുറത്തേക്ക് ഒഴുക്കിയത്.

സംസ്ഥാനത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി ഡാം അടച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളാതീരത്ത് നിന്ന് അകലുന്ന കൊണ്ടാണ് മഴ കുറഞ്ഞത്. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതമായിരുന്നു പുറത്തേക്ക് ഒഴുക്കിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാലാണ് ചെറുതോണിയുടെ ഒരു ഷട്ടര്‍ തുറക്കുവാന്‍ തീരുമാനിച്ചത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഷട്ടര്‍ അടയ്ക്കുകയായിരുന്നു. ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചതിനോടൊപ്പം തന്നെ മറ്റ് 12 ഡാമുകളിലെ ഷട്ടറും അടക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. ചുഴലിക്കാറ്റും ന്യൂനമര്‍ദവും വട്ടംചുറ്റുന്നതിനിടെ നാളെ തുലാവര്‍ഷത്തിനു തുടക്കമായേക്കും. അടുത്ത വെള്ളി വരെ കേരളത്തില്‍ ഉച്ചകഴിഞ്ഞുള്ള മഴയ്ക്ക് ഇതു കാരണമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button