ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി യുടെ പുത്തൻ താരോദയമായി അരവിന്ദ് എസ് കർത്താ. കേരളത്തിൽ നിന്നും ഉണ്ടായിരുന്ന ഏക മത്സരാർത്ഥിയും അരവിന്ദ് ആയിരുന്നു .കോതമംഗലം, തൃക്കാരിയൂർ സ്വദേശിയാണ് അരവിന്ദ്. പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ അരവിന്ദ് ഒരു കഥകളി കലാകാരൻ കൂടിയാണ്.
കേരളത്തിന്റെ തനതു കലയായ കഥകളി കാമ്പസിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എട്ടു വർഷത്തിന് ശേഷമാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ എബിവിപിക്ക് വിജയമുണ്ടായത്. കഴിഞ്ഞ തവണ എസ്.എഫ് ഐ – എഎസ് എ സഖ്യം മുഴുവൻ സീറ്റുകളും നേടിയ യൂണിയനാണിത്.2016-ല്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.ഇത് വോട്ടാക്കി മാറ്റുന്ന തന്ത്രമായിരുന്നു കഴിഞ്ഞ തവണ എസ് എഫ് ഐ ചെയ്തത്.
എബിവിപി യുടെ ആരതി നാഗ്പ്പാൽ വൻ ഭൂരിപക്ഷം നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജയിച്ച് കയറിയത്.വൈസ് പ്രസിഡന്റായി അമിത് കുമാർ,ജനറൽ സെക്രട്ടറിയായി ധീരജ് സങ്കോജി,ജോയിന്റ് സെക്രട്ടറിയായി പ്രവീൺ ചൗഹാൻ,കൾച്ചറൽ സെക്രട്ടറിയായി മലയാളിയായ അരവിന്ദ്,സ്പോർട്സ് സെക്രട്ടറിയായി നിഖിൽ രാജ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എട്ടു വര്‍ഷത്തിനുശേഷമാണ് മുഴുവന്‍ സീറ്റിലും വിജയിച്ച് എബിവിപി അധികാരത്തിലേറുന്നത്. പിഎച്ച്ഡി വിദ്യാര്‍ഥിയുമായ ആരതി നാഗ്പാലാണ് വിദ്യാര്‍ഥി യൂണിയന്റെ പുതിയ പ്രസിഡന്റ്. ആരതി 1663 വോട്ടു നേടിയപ്പോള്‍ രണ്ടാമതെത്തിയ ഇറാം നവീന്‍ കുമാറിന് 1329 വോട്ടാണ് ലഭിച്ചത്.
അമിത് കുമാര്‍ വൈസ് പ്രസിഡന്റായും ധീരജ് സന്ഗോജി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ അരവിന്ദ് കള്‍ച്ചറല്‍ സെക്രട്ടറിയായി തെരഞ്ഞെളടുക്കപ്പെട്ടു. 2013-നു ശേഷം ആദ്യമായി ഒരു വനിത പ്രസിഡന്റാകുന്നു എന്ന സവിശേഷതയും ഇക്കുറി തെരഞ്ഞെടുപ്പിനുണ്ട്.
എബിവിപി, ഒബിസി ഫെഡറേഷന്, സേവലാല്‍ വിദ്യാര്‍ഥി ദള്‍ എന്നി സംഘടനകള്‍ സഖ്യമായാണ് മത്സരിച്ചത്. എസ്എഫ്ഐ ഒറ്റയ്ക്കു മത്സരിച്ചു. അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ മത്സരിച്ചത്.
Post Your Comments