
ദുബായ്: ദുബായിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഗള്‍ഫ് ന്യൂസ് മുൻ എഡിറ്ററുടെ തടവ് ശിക്ഷ 15 വർഷമായി കൂട്ടി. ദുബായ് കോടതിയാണ് തടവ് ശിക്ഷ 10ൽ നിന്ന് 15 വർഷമായി ഉയർത്തിയത്. ഭാര്യയുടെ കൊലപാതകം ആസൂത്രിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തടവ് ശിക്ഷ കൂട്ടിയത്.
2017 ജൂലൈ നാലിനാണ് പ്രതി ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചു കൊന്നത്. എന്നാൽ കൊല ആസൂത്രിതമായിരുന്നില്ലെന്നും പെട്ടന്നുണ്ടായ ദേഷ്യത്തിന്റെ പുറത്ത് പറ്റിപോയതാണെന്നും വാദിച്ചെങ്കിലും ഈ വാദം പൊളിയുകയായിരുന്നു. തന്റെ ഭാര്യയായെ കള്ളന്മാർ കൊലപ്പെടുത്തിയതാണെന്നാണ് പ്രതി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Post Your Comments