കുട്ടികള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണ് മൈസൂര്‍ പാക്. വളരെ കുറഞ്ഞ സമയംകൊണ്ട് തന്നെ മൈസൂര്‍ പാക് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
1. വറുത്ത കടലമാവ്: 2 കപ്പ്
2. വെള്ളം: ആവശ്യത്തിന്
3. പഞ്ചസാര: മൂന്നരക്കപ്പ്
4. ചൂടു നെയ്യ്: 2 1/2 കപ്പ്
5. ബേക്കിംഗ്: പൗഡര്‍
തയ്യാറാക്കുന്നവിധം
ചുവട് കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാരയും വെള്ളം ചേര്‍ത്ത് ഇളക്കി കൊണ്ടിരിക്കുക. പഞ്ചസാര ഉരുക്കി ഓടുന്ന പരുവം ആകുമ്പോള്‍ അതിലേക്ക് കുറച്ച് നെയ്യ് സാവാധാനം ഒഴിച്ചു ചേര്‍ക്കുക. എന്നിട്ട് തണുപ്പിക്കുക. അതിലേക്ക് കുറച്ച് കടലമാവ് ചേര്‍ത്ത് വീണ്ടും ഇളക്കി കൊണ്ടിരിക്കുക. വീണ്ടും കുറച്ച് നെയ്യ് ഒഴിച്ചതിനുശേഷം കടമാവ് ഇട്ടുകൊടുക്കുക. അല്‍പ്പസമയത്തിനുള്ളില്‍ നിറം മാറി മിശ്രിതം പതഞ്ഞു പൊങ്ങി വരും മുഴുവന്‍ നെയ്യും ഒഴിച്ചു രണ്ട് നുള്ള് ബേക്കിംഗ് പൗഡര്‍ കൂട്ടി ചേര്‍ത്ത് ഇളക്കണം. തിളച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേയ്ക്ക് ഈ മിശ്രിതം ഒഴിക്കുക. ചെറുചൂടോടുകൂടി മുറിയ്ക്കുക, തണുത്തത്തിന്ശേഷം ഉപയോഗിക്കുക.
Post Your Comments