മുംബൈ: പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത്തും ‘മീ റ്റൂ’ വിവാദത്തില്‍. ചേതന്‍ തന്നോട് വിവാഹ അഭ്യര്‍ഥന നടത്തിയതായി ആരോപിച്ച് വാട്സാപ്പ് സ്ക്രീന്‍ ഷോട്ട് യുതി പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സംഭവം വിവാദമായതോടെ നേരിട്ട് കണ്ടിട്ടുള്ള യുവതിയോട് തനിക്ക് പ്രണയം തോന്നിയതായും താന്‍ വിവാഹ അഭ്യര്‍ഥന നടത്തിയത് ശരിയാണെന്നുമുള്ള കാര്യം ചേതന്‍ സമ്മതിച്ചു.
അദ്ദേഹം യുവതിയോടും സ്വന്തം ഭാര്യയോടും ക്ഷമാപണം നടത്തി. സൗഹൃദത്തെ തെറ്റിദ്ധരിച്ച് പോയതാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയത്. അതേസമയം യുവതി പുറത്തുവിട്ട ചേതന്റെ വാട്സാപ്പ് സ്ക്രീന്‍ ഷോര്‍ട്ട് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.
https://www.facebook.com/chetanbhagat.fanpage/posts/10156765769531602?__xts__%5B0%5D=68.ARCWMLmSlPRZgE4YmpTPhiy8GvoRKqSR7dyOx-ciVsI79HONNKKRxa6BSrrJVj6kxGOXyICv3lfW18PMUqmrqS5IMM5Q7DacUZaMiDyvJzABtqhzVd2qpnTjbiqnkL9aKIVq1t4h62f5xvg781L3jHewPLJ-mt5VQQMsUdPE4ZFXkgkn_dFXScE&__tn__=-R
Post Your Comments