Latest NewsCars

ആഗോളതലത്തിൽ കാറുകൾ തിരിച്ച് വിളിച്ച് ടൊയോട്ട

24.30 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാനാണു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട തയാറെടുക്കുന്നത്

ആഗോളതലത്തിൽ കാറുകൾ തിരിച്ച് വിളിച്ച് ടൊയോട്ട. ഹൈബ്രിഡ് ഇന്ധന കാറുകളില്‍ ഹൈബ്രിഡ് സംവിധാനത്തിലെ തകരാർ സംശയിച്ച് 24.30 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാനാണു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട തയാറെടുക്കുന്നത്. 2008 ഒക്ടോബറിനും 2014 നവംബറിനും ഇടയ്ക്കു നിർമിച്ച പ്രയസ്, ഓറിസ് എന്നീ കാറുകളായിരിക്കും തിരികെ വിളിക്കുക.

ഹൈബ്രിഡ് സംവിധാനത്തിലെ തകരാർ കാരണം എൻജിനിൽ നിന്നുള്ള കരുത്തു ലഭിക്കാതെ വാഹനം നിശ്ചലമാവാവാൻ സാധ്യതയുണ്ടെന്നാണു കമ്പനിയുടെ ഭാഗത്തു നിന്നും ലഭിക്കുന്ന വിവരം.

പരിശോധിക്കേണ്ട വാഹനങ്ങളിൽ 12.50 ലക്ഷവും ജപ്പാനിൽ വിറ്റവയാണെന്നു ടൊയോട്ടയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നോർത്ത് അമേരിക്കയിൽ വിറ്റ 8.30 ലക്ഷം വാഹനങ്ങളും, യൂറോപ്പിൽ വിറ്റ 2.90 ലക്ഷം വാഹനങ്ങളും,ചൈന, ആഫ്രിക്ക, ഓഷ്യാനിയ മേഖലകളിൽ വിറ്റു പോയ കാറുകളും തിരിച്ചുവിളിച്ചു പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button