News

റെയിൽവേ സീസണ്‍ ടിക്കറ്റെടുക്കാന്‍ ഇക്കാര്യങ്ങൾ ഇനി നിർബന്ധം

തിരുവനന്തപുരം : സീസണ്‍ ടിക്കറ്റെടുക്കാന്‍ നിബന്ധനകളുമായി റെയിൽവേ അധികൃതർ. ആദ്യമായി സീസണ്‍ ടിക്കറ്റ് എടുക്കുന്നവരും നിലവിലുള്ളവ പുതുക്കുന്നവരും മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും നല്‍കണം. പേരും വയസ്സും മാത്രമാണ് ഇപ്പോഴുള്ളതെന്ന് ടിക്കറ്റ് പരിശോധകര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സീസണ്‍ ടിക്കറ്റിനൊപ്പം റെയില്‍വേ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കര്‍ശനമാക്കിയതിനു പിന്നാലെയാണ് പുതിയ നടപടി. യാത്രക്കാരുടെ ഈ വിവരങ്ങൾ സെർവറിൽ രേഖപ്പെടുത്തിയാൽ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. ജനസാധാരണ്‍ ടിക്കറ്റ് സേവാകേന്ദ്രത്തില്‍ നിന്നും സീസണ്‍ ടിക്കറ്റ് എടുക്കാം. റെയില്‍വേ അവതരിപ്പിച്ച പുതിയ മൊബൈല്‍ ആപ്പായ യുടിഎസിലും സീസണ്‍ ടിക്കറ്റ് ലഭിക്കും.

റെയിൽവേ നൽകുന്ന തിരിച്ചറിയൽ കാർഡിൽ യാത്രക്കാരന്റെ സമ്പൂർണ വിവരം ഉണ്ടാകും. 7 വർഷമാണ് ഈ കാർഡിന്റെ കാലാവധി. കാലാവധി അവസാനിച്ചാൽ ഒരു രൂപയും ഫോട്ടോയും ഉപയോഗിച്ച് പുതിയ കാർഡ് എടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button