തിരുവനന്തപുരം: ആര്‍സിസിയിലേയ്ക്കും മറ്റ് ആശുപത്രികളിലേയ്ക്കും കഴിഞ്ഞ എട്ടു വര്‍ഷമായി സൗജന്യമായി യാത്ര നല്‍കിവരുന്ന പേട്ട പള്ളിമുക്ക് സ്റ്റാന്‍ഡിലെ ജനമൈത്രി കൂട്ടായ്മ ട്രസ്റ്റിലെ 22 ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആദരവ്. ഇവരുടെ ആരോഗ്യ സംരക്ഷണം സ്വസ്തിയും എസ്എന്‍ ഗ്ലോബല്‍ മിഷനും ഹെല്‍ത്ത് കാര്‍ഡ് നല്‍കി ഏറ്റെടുത്തു. 22 ഡ്രൈവര്‍മാരെ കൂടാതെ മറ്റ് മൂന്നു ഡൈവര്‍മാരുടെയും ആരോഗ്യ സംരക്ഷണവും മിഷന്‍ ഏറ്റെടുത്തിട്ടുണ്ട്.
പിങ്ക് മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നീറമണ്‍കര എന്‍എസ്എസ് കോളജില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കു ഹെല്‍ത്ത് കാര്‍ഡ് നല്‍കി. എസ്.ഫെലികിസ് ജോണ്‍ സജു, എസ്.എസ്.അനില്‍കുമാര്‍, ബി.ശിവന്‍കുട്ടി, കെ.അനില്‍കുമാര്‍, എം.മോഹനകുമാര്‍, എസ്.ബാലചന്ദ്രന്‍, പി.അബ്ദുല്‍ റഷീദ്, ശ്രീകണ്ഠന്‍ നായര്‍, സി.ജെ.ഫ്രാന്‍സിസ്, സുരേഷ്‌കുമാര്‍, ജെ.വിനീത്, എസ്.എസ്.ഉണ്ണി, സി.ആര്‍.ശ്രീകാന്ത്, ചന്ദ്രന്‍, വി.മനോജ് കുമാര്‍, വി.രാധാകൃഷ്ണന്‍, എസ്.രാജന്‍, പി.ബിജുരാജ്, എല്‍.രാജേന്ദ്രന്‍, ആര്‍.സന്തോഷ്‌കുമാര്‍, എന്‍.സേതുകുമാര്‍, വി.ശിവകുമാര്‍, എല്‍.രവികുമാര്‍, കെ.ഹരിദാസ്, എ.പി.സുനില്‍ കുമാര്‍ എന്നിവര്‍ക്കാണു ഹെല്‍ത്ത് കാര്‍ഡ് നല്‍കിയത്.
Post Your Comments