വയാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കുന്ന സില്‍ഡെനാഫില്‍ സിട്രേറ്റ് കഴിച്ച മുപ്പത്തൊന്നുകാരന്റെ റെറ്റിനയ്ക്കു ഗുരുതര തകരാറു സംഭവിച്ചു. ഇതുപയോഗിച്ചതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവാവ് ചികിത്സ തേടി.അമ്പതു മില്ലിഗ്രാം ആയിരുന്നു കഴിക്കാനായി നിര്‍ദേശിച്ചത്. സാധാരണ അളവില്‍ ഉപയോഗിച്ചാല്‍ത്തന്നെ ചിലരില്‍ കാഴ്ചപ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മരുന്നാണ് ഇയാള്‍ കൂടിയ അളവില്‍ കഴിച്ചത്. നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോണ്‍ കോശങ്ങളെയാണ് മരുന്ന് ബാധിച്ചതെന്നും, ഡോക്ടര്‍മാരുടെ ഉപദേശം ഇല്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കരുതെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമിതമായി വയാഗ്ര ഉള്ളിലെത്തുന്നത് വര്‍ണാന്ധതയ്ക്കു കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സാധാരണയായി മൃഗങ്ങളില്‍ കാണപ്പെടുന്ന റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥയാണ് ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നത്.
Post Your Comments