Latest NewsKerala

തെന്മല പരപ്പാർ അണക്കെട്ട് തുറന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

കൊല്ലം : കനത്തമഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തെന്മല പരപ്പാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 5 സെന്റീമീറ്റർ വീതമാണ് തുറന്നത്. കല്ലടയാറിന്റെ തീർത്ത താമസിക്കുന്ന ജനങ്ങൾക്ക് അധികൃതർ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ കോഴിക്കോട് കക്കയം അണക്കെട്ട് , പത്തനംതിട്ടയിലെ കക്കി ,ആനത്തോട് അണക്കെട്ടുകൾ എന്നിവ ഇന്ന് ഉച്ചയോടെ തുറക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും. പ്രദേശങ്ങളില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറക്കുന്ന കാര്യം ആലോചിക്കുന്നത്. ഇതിനുവേണ്ട നടപടികള്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button