KeralaLatest News

സൗദിയിൽവെച്ച് മരിച്ച യുവാവിന്റെ മൃതദേഹം എട്ടുമാസത്തിന് ശേഷം നാട്ടിലേക്ക്

വരാപ്പുഴ : സൗദിയിൽവെച്ച് മരിച്ച യുവാവിന്റെ മൃതദേഹം എട്ടുമാസത്തിന് ശേഷം നാട്ടിലേക്ക്.
വരാപ്പുഴ ചിറയ്ക്കകം കല്ലൂർ വീട്ടിൽ ജോണിന്റെയും ഫിലോ ജോണിന്റെയും മകൻ പിഫിൻ ജോണിന്റെ (24) മൃതദേഹമാണു ഇന്നു സൗദിയിൽ നിന്നെത്തുന്നത്.

രണ്ടു വർഷം മുമ്പാണു ഡ്രൈവർ ജോലിക്കായി പിഫിൻ സൗദിയിൽ പോയത്. ഫെബ്രുവരി 16നു സൗദിയിലെ ദമാം കത്തീഫ് കടൽത്തീരത്ത് പഫിനെ മരിച്ച നിലയിൽ കണ്ടെത്തി. വീസ കാലാവധി കഴിഞ്ഞു വീട്ടിലേക്കു മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെയാണു മരണം. മരണത്തിൽ സംശയമുള്ളതിനാൽ നിയമതടസ്സം ഉന്നയിച്ചു സൗദി സർക്കാർ മൃതദേഹം വിട്ടു കൊടുത്തില്ല.

പിഫിന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതിനാൽ കൊലപാതകമാണെന്ന സംശയത്തിലായിരുന്നു സൗദിയിലെ രഹസ്യാന്വേഷണ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചത്. മാധ്യമങ്ങൾ, നോർക്ക, വിദേശകാര്യമന്ത്രാലയം എന്നിവയും എംഎൽഎ, എംപി എന്നിവരും ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. ഇന്നു രാവിലെ 9നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൃതദേഹം എത്തും. വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം ഉച്ചയോടെ വരാപ്പുഴ ക്രിസ്തുനഗർ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button