KeralaLatest News

സ്ത്രീകളുടെ സാമീപ്യം ബ്രഹ്മചര്യം കളങ്കപ്പെടുത്തുമെന്നുളള ധ്വനി അയ്യപ്പനെ വേദനിപ്പിക്കുന്നത് ലീലാവതി ടീച്ചര്‍

ക്ഷേത്രപ്രവേശന വിളംബരം കൊണ്ട് ഗുരുവായൂരപ്പന്റെ ചൈതന്യത്തിന് യാതൊരു ശോഷണവും സംഭവിച്ചിട്ടില്ല. ഈ ആചാരങ്ങളെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണ് അത് മനുഷ്യര്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാമെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടു

കൊച്ചി: സ്ത്രീകളുടെ കാല്‍പ്പാടുകള്‍ ശബരിമലയില്‍ പതിയുന്നത് അയ്യന്റെ ബ്രഹ്മചര്യത്തിന് കോട്ടം തട്ടുമെന്നുളള വിശ്വാസം അസ്ഥാനത്താണെന്നും സ്ത്രീകള്‍ മല ചവിട്ടി അയ്യപ്പനെ വണങ്ങുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ലെന്നും ഇത് പറ്റില്ല ഈക്കൂട്ടര്‍ സന്നിധാനത്തില്‍ എത്തിയാല്‍ മൂര്‍ത്തിയുടെ ബ്രഹ്മചര്യം ഇല്ലാതാകുമെന്ന് പറയുന്നത് അയ്യപ്പനെ വേദനിപ്പിക്കുന്നതും അപമാനിക്കുന്നതിനും തുല്യമാണെന്ന് ലീലാവതി ടീച്ചര്‍.

കേരള മീഡിയ അക്കാദമിയില്‍ 2018-19 വര്‍ഷത്തെ നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ടുളള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രമുഖ സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതി. ക്ഷേത്രപ്രവേശന വിളംബരം കൊണ്ട് ഗുരുവായൂരപ്പന്റെ ചൈതന്യത്തിന് യാതൊരു ശോഷണവും സംഭവിച്ചിട്ടില്ല. ഈ ആചാരങ്ങളെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണ് അത് മനുഷ്യര്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാമെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടു. പുരുഷനെ അപ്പാടെ വെറുക്കണമെന്ന ഫെമിനിസത്തെ കൂട്ടുപിടിക്കുകയല്ല താനെന്നും ഇരുകൂട്ടര്‍ക്കും തുല്യതയാണ് വേണ്ടതെന്നും ടീച്ചര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button