KeralaLatest News

മലപ്പുറത്ത് ഉരുള്‍പൊട്ടി: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ റോഡ് തകർന്നു

പ്ര​ദേ​ശ​വാ​സി​ക​ള്‍ മാ​റി​താ​മ​സി​ച്ചി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തമാണ് ഒ​ഴി​വാ​യത്.

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ ഉൗ​ര്‍​ങ്ങാ​ട്ടി​രി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ടി. ഓ​ട​ക്ക​യം വീ​ട്ടി​ക്കു​ണ്ട് മ​ല​യി​ലാണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഈ​ന്തും​പാ​ലി കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡും ത​ക​ര്‍​ന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. വി​വാ​ദ​മാ​യ വെ​റ്റി​ല​പ്പാ​റ ബ്രി​ക്സ് ആ​ന്‍​ഡ് മെ​റ്റ​ല്‍​സി​ന​ടു​ത്താ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ മാ​റി​താ​മ​സി​ച്ചി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തമാണ് ഒ​ഴി​വാ​യത്. കേരളത്തെ നടുക്കിയ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തിലും ഇൗ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു.

ഇതിനിടെ കനത്ത മഴ തുടരുന്നതോടെ തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. കോഴിക്കോട് കക്കയം ഡാം, തെന്‍മല പരപ്പാര്‍ അണക്കെട്ട്, കക്കി ആനത്തോട് അണക്കെട്ട് എന്നിവ തുറക്കുമെന്ന് അറിയിച്ചിരുന്നു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നു. കല്ലടയാറ്റിന്റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉച്ചയോടെ തുറക്കും. മുന്‍കരുതലായി 30 സെന്റീമീറ്റര്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്ബാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button