ബെംഗളൂരു: ഗോകര്‍ണ ക്ഷേത്രത്തിന്റെ ഭരണം, കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി . ഉത്തരകര്‍ണാടകത്തിലെ പ്രസിദ്ധമായ ഗോകര്‍ണം മഹാബലേശ്വര്‍ ക്ഷേത്രത്തിന്റെ ഭരണം സംസ്ഥാന സര്‍ക്കാര്‍ വഹിയ്ക്കേണ്ടെന്ന് സുപ്രീംകോടതി. ഈ കേസില്‍ രണ്ടാഴ്ച മുമ്പ് ഹൈക്കോടതി വിധി വന്നിരുന്നു. മഹാബലേശ്വര്‍ ക്ഷേത്രത്തിന്റെ ഭരണം ശ്രീരാമചന്ദ്രപൂര് മഠത്തില്‍ നിന്ന് മാറ്റി പകരം കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കര്‍ണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേഷന് ഭരണം ഏറ്റെടുത്തിരുന്നു.
എന്നാലിപ്പോള്‍ കര്‍ണാടക സര്‍ക്കാറില്‍ നിന്നും തിരിച്ച് ശ്രീരാമചന്ദ്രപൂര് മഠത്തിന് തന്നെ ക്ഷേത്രത്തിന്റെ അധികാരം കൈമാറണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്
സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന ക്ഷേത്രം 2008-ല്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്തായിരുന്നു ശ്രീരാമചന്ദ്രാപുര് മഠത്തിന് കൈമാറിയത്. ഇതേത്തുടര്‍ന്ന് ഒരുവിഭാഗത്തിന്റെ എതിര്‍പ്പ് രൂക്ഷമായി. ക്ഷേത്രം മഠത്തിന് കൈമാറിയതിനെതിരേ ഒരുവിഭാഗം വിശ്വാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 1997-ലെ റിലീജ്യസ് എന്‍ഡോവ്മെന്റ് നിയമപ്രകാരമാണ് ക്ഷേത്രത്തിന്റെ ഭരണം നടത്തിവന്നിരുന്നതെന്നും ക്ഷേത്രത്തിന്റെ ചുമതല മഠത്തിന് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്നും ഇവര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.ഇതേത്തുടര്‍ന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ക്ഷേത്രം ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
Post Your Comments