ന്യൂഡല്‍ഹി: ഇന്ദനവില കുറച്ചതേതോടെ മോദി സര്‍ക്കാര്‍ ജനക്ഷേമത്തിനൊപ്പമെന്ന് തെളിയിച്ചതായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതൊടൊപ്പം വില കുറയ്ക്കാന്‍ തയ്യാറായ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ അഭിനന്ദിക്കന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് ഇന്ധനവിലയില്‍ കേന്ദ്രം രണ്ടര രൂപയുടെ കുറവ് വരുത്തിയത്. അതോടൊപ്പം സംസാഥാന സര്ക്കാരുകകളോടും ഇന്ധന നികുതിയിനത്തില്‍ കുറവു വരുത്താന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടിരുന്നു.
ജനങ്ങളുടെ താല്പര്യം മനസ്സിലാക്കി ഇത്തരമൊരു തീരുമാനം കൈക്കൊണ്ട മോദി സര്‍ക്കാരിനെയും ഇന്ധനവില കുറയ്ക്കാന്‍ തയ്യാറായ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകളെയും മുഖ്യമന്ത്രിമാരെയും അഭിനന്ദിക്കുന്നതായും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ധന നികുതി ഇനത്തില്‍ ഒന്നര രൂപ കേന്ദ്രം കുറയ്ക്കുന്നതോടൊപ്പം ഒരു രൂപ പെട്രോള്‍ കമ്പനികളും കുറയ്ക്കുന്നതോടെയാണ് രണ്ടര രൂപയുടെ വ്യത്യാസം ഇന്ധന വിലയില്‍ ഉണ്ടാവുക. കുറച്ച വില ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
Post Your Comments