Latest NewsUSA

രഹസ്യങ്ങള്‍ ചോര്‍ത്തല്‍:ആപ്പിള്‍, ആമസോണ്‍ സെര്‍വറുകളില്‍ ചൈനീസ് ചിപ്പുകള്‍

മൂന്നു വര്‍ഷത്തെ രഹസ്യ അന്വേഷണത്തിനു ശേഷമാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്

വാഷിങ്ടണ്‍: രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ആഗോളപ്രശസ്തമായ കമ്പനികളായ ആപ്പിള്‍, ആമസോണ്‍ തുടങ്ങിയവയുടെ കമ്പ്യൂട്ടര്‍ ചൈനീസ് സൈന്യം മൈക്രോചിപ്പുകള്‍ ഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. യു.എസ്. മാധ്യമമായ ബ്ലൂംബെര്‍ഗിലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നത്. ചൈനയില്‍ നിന്ന് കംപ്യൂട്ടര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന് ഈ കമ്പനികള്‍ സെര്‍വറുകളുടെ മദര്‍ബോര്‍ഡില്‍ പെന്‍സില്‍ മുനയോളമോ ധാന്യമണിയുടെയോ അത്രയുംമാത്രം വലുപ്പമുള്ള ചെറുചിപ്പുകള്‍ ചൈന ഘടിപ്പിച്ചിരുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ, കംപ്യൂട്ടര്‍ ഹാര്‍ഡ്വേറുകള്‍ ഹാക്ക് ചെയ്യാന്‍ പ്രത്യേക പരിശീലനം നടത്തിയ വിഭാഗമാണ് ചിപ്പുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇത്തരത്തില്‍ ചിപ്പുകള്‍ ഘടിപ്പിക്കപ്പെട്ട മദര്‍ബോര്‍ഡില്‍നിന്ന് മറ്റുരാജ്യങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താനും സെര്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാകും.

ഈ കമ്പനികള്‍ കൂടാതെ മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നിവയുടെയും സെര്‍വറുകളില്‍ ചൈനീസ് ചിപ്പുകള്‍ ഘടിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ട്  മുന്നറിയിപ്പ് നല്‍കുന്നു. മൂന്നു വര്‍ഷത്തെ രഹസ്യ അന്വേഷണത്തിനു ശേഷമാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button