ലഖ്നൗ: പാൻ മസാല നൽകാത്തതിന് വൃദ്ധനെ അടിച്ചുകൊന്നു .പാൻ മസാല നൽകാത്തതിന് വൃദ്ധനായ വ്യാപാരിയെ മൂന്നുപേർ ചേർന്ന് അടിച്ചുകൊന്നു. 60 കാരനായ വേദാറാം ആണ് മരിച്ചത്.
ഉത്തർ പ്രദേശിലെ ഹർദോയി ജില്ലയിൽ ജലാൽപൂരിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സോനു എന്നയാളാണ് പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഒളിവിൽ പോയ ഇയാൾക്കും കൂട്ടാളികൾക്കുമായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സോനു ആദ്യം രാത്രി വേദാറാമിമന്റെ കടയിലെത്തുകയും പാൻ മസാല കടമായി വേണമെന്ന് ആവശ്യപ്പെട്ടു. പാൻമസാല കടം നൽകാൻ വേദാറാം തയാറായില്ല. ഇതിൽ ക്ഷുഭിതനായ സോനു വേദാറാമിനെ വടികൊണ്ട് മർദിക്കുകയായിരുന്നു. അൽപ്പ സമയത്തിനു ശേഷം സോനുവിന്റെ പിതാവും സഹോദരും സ്ഥലത്തെത്തി വേദാറാമിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Leave a Comment