കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലൈസൻസ് ഒരാഴ്ച്ചക്കകം ലഭ്യമാകും. കുറ്റമറ്റതാണെന്ന് പരിശോധനയിൽ വ്യക്തമാവുകയും പരീക്ഷണപ്പറക്കലിൽ വിമാനക്കമ്പനികൾ തൃപ്തിയറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. വാണിജ്യാടിസ്ഥാനത്തിൽ വിമാനത്താവളം പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് ഈയാഴ്ച തന്നെ നൽകുമെന്ന് വ്യോമയാനമന്ത്രാലയത്തിൽ നിന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും കിയാൽ അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വാണിജ്യാടിസ്ഥാനത്തിലുള്ള ലൈസൻസ് ലഭ്യമായാൽ അവശേഷിക്കുന്നത് എയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷനാണ്. കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങൾ, ലാൻഡിങ്, ടേക്ക് ഓഫ് സംബന്ധിച്ച സവിശേഷതകൾ തുടങ്ങിയ കാര്യങ്ങൾ അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരം പ്രസിദ്ധപ്പെടുത്തലാണിത്.
Post Your Comments