പോര്‍ച്ചുഗല്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിന്റെ തുടക്കം മുതല്‍ സ്ത്രീകളുമായി ചേര്‍ത്ത് ഗോസിപ്പുകൾ ഉണ്ടാകുന്നത് പതിവായിരുന്നു . ഏറ്റവുമൊടുവില്‍ റൊണാള്‍ഡോയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ബലാത്സംഗ ആരോപണമാണ്. 2009ല്‍ നെവാദയിലെ പാംസ് ഹോട്ടലില്‍വെച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി കാതറിന് മയോര്‍ഗയെന്ന യുവതിയാണ് രംഗത്തുവന്നിരിക്കുന്നത്.
പീഡനാരോപണം റൊണാള്‍ഡോ എതിർത്തുവെങ്കിലും ആരോപണം ശരിവെക്കുന്ന തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബലാത്സംഗം നടന്നുവെന്ന് കാതറിന് ആരോപിച്ച സംഭവത്തിന് തൊട്ടുമുമ്പ് റൊണാള്‍ഡോയും കാതറിനും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കാതറിനെ പ്രണയപാരവശ്യത്തോടെ ഉമ്മവെയ്ക്കുന്നതും വട്ടം ചുറ്റിപിടിക്കുന്നതും റൊണാള്‍ഡോയെ കാതറിന് വശീകരിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ വീഡിയോയില്‍ ദൃശ്യമാണ്.ഇപ്പോള്‍ അധ്യാപികയായി ജോലി ചെയ്യുന്ന കാതറിന് അന്ന് നൈറ്റ്ക്ലബ് ഡാന്‍സറായി ജോലി ചെയ്യുകയായിരുന്നു. സംഭവമുണ്ടായ ദിവസം രാത്രി റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് കാതറിന്റെ ആരോപണം.
എന്നാല്‍, താന്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ബലാത്സംഗത്തെ ഒരു ക്രൂരകൃത്യമായാണ് താന്‍ കാണുന്നതെന്നും റൊണാള്‍ഡോ വ്യക്തമാക്കി. തന്റെ ചെലവില്‍ പ്രശസ്തയാകാന്‍ ചിലര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും റൊണാള്‍ഡോ പറയുന്നു. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
https://www.youtube.com/watch?time_continue=85&v=Ik0QL09lm30
Post Your Comments