Latest NewsIndia

മുങ്ങിപ്പോകാതെ ആ എഴുപതുകാരി പിടിച്ചുനിന്നു, അഞ്ചുപേരുടെ ജീവനുമായി

മുംബൈയില്‍ എഴുപത് വയസുകാരി രക്ഷിച്ചത് അഞ്ചുപേരുടെ ജീവന്‍. കഴിഞ്ഞ ദിവസം നടന്ന മതപരമായ ചടങ്ങിനിടെ ഒരു വലിയ കിണറിന്റെ സ്ലാബ് തകര്‍ന്നുവീണ് ആളുകള്‍ വീഴുകയായിരുന്നു. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.

മുംബൈയിലെ വിലേ പാര്‍ളേ ഈസ്റ്റിലായിരുന്നു സംഭവം. കുട്ടികളുടെ ആരോഗ്യത്തിനും ആയുസിനുമായി സ്ത്രീകള്‍ 36 മണിക്കൂര്‍ നീളുന്ന വ്രതം ആചരിക്കുന്നതിന് സമീപത്തായാണ് അപകടമുണ്ടായത്.

ശുദ്ധജല വിതരണത്തിനായി നിര്‍മ്മിച്ച വലിയ കിണറിന്റെ മുകള്‍ഭാഗത്തെ ഇരുമ്പ് ഗ്രില്‍ തകര്‍ന്നാണ് അപകടമുണ്ടായത്. പ്രസാദം സ്വീകരിക്കുന്നതിനായി സ്ത്രീകള്‍ ഇവിടേക്ക് പ്രവേശിക്കുന്നതിനിടെ ഗ്രില്‍ തകര്‍ന്ന് വീഴുകയും കുട്ടികള്‍ അടക്കം കിണറിലേക്ക് വീഴുകയുമായിരുന്നു. അതേസമയം കുട്ടിക്കാലം മുതല്‍ നീന്തല്‍ വശമായിരുന്ന രാധാ ഗുപ്ത കിണറ്റില്‍ തുഴഞ്ഞുനിന്നു. ഇവരുടെ മരുമകള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെടാനായി രാധാ ഗുപ്തയെ മുറുകെ പിടിക്കുകയായിരുന്നു.

ഒരുവിധത്തില്‍ ഇവരെയും കൂട്ടി താന്‍ കിണറിന്റെ ഒരു വശത്തേക്ക് നീന്തിയടുത്തെന്നും അങ്ങനെ തന്നെ ആശ്രയിച്ച അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കാനായെന്നും രാധാ ഗുപ്ത പറഞ്ഞു. ഇതിനിടയില്‍ അപകടസ്ഥലത്തെത്തിയ ചിലര്‍ പൈപ്പ് താഴേക്ക് ഇടുകയും അതില്‍ പിടിച്ച് രാധാ ഗുപ്ത ഉള്‍പ്പെടെയുള്ളവര്‍ പുറത്തെത്തുകയും ചെയ്തു. മുങ്ങാതെ പിടിച്ചുനിന്ന രാധാ ഗുപ്തയുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ് തങ്ങള്‍ക്ക് ജീവിതം തിരികെ ലഭിച്ചതെന്ന് മരുമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ടായി ഗുപ്ത, യാദവ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ എല്ലാവര്‍ഷവും ഇവിടെ വ്രതത്തിനായി എത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button