തിരുവനന്തപുരം : ആശങ്കയുയര്‍ത്തി വീണ്ടും ന്യൂനമര്‍ദ്ദം. ശ്രീലങ്കയ്ക്ക് സമീപം ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടും. ചുഴലിക്കാറ്റായി മാറാനും നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കും സാധ്യത. ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലേര്‍ട്ട്.
അതേസമയം അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്നു മുഖ്യമന്ത്രി. അടിയന്തര യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. മുൻകരുതലുകൾ എടുക്കാനും ദുരിതാശ്വാസ ക്യാമ്പുകൾ തയാറാക്കാനും കളക്ടർമാർക്ക് നിർദേശം നൽകി. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘത്തെ ആവശ്യപ്പെട്ടെന്നും ഇനിഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൂന്നാർ യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments