പാലക്കാട്: മണ്ണാര്‍ക്കാട്ട് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ വനിതാ നേതാവ് ഇടപെട്ടതായി ആക്ഷേപം. കേസില്‍ ചൊവ്വാഴ്ച അറസ്റ്റിലായ സിപിഎം കൊടയ്ക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായ വിജേഷുമായി അടുപ്പമുള്ള മഹിളാ അസോസിയേഷന്‍ നേതാവിനെതിരെയാണു പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ച്ച രാത്രിയാണ് നാട്ടുകൽ പൊലീസ് വിജേഷിനെ അറസ്റ്റ് ചെയ്തത്.
വിവരമറിഞ്ഞയുടൻ വിജേഷുമായി അടുപ്പമുള്ള വനിതാ നേതാവ് സ്റ്റേഷനിലെത്തി.മണിക്കൂറുകളോളം കാത്തിരുന്നു.ബ്രാഞ്ച് സെക്രട്ടറിയെ കേസിൽ നിന്നൊഴിവാക്കുകയായിരുന്നു ഉദ്ദേശ്യം. സംഭവം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയും വിവാദവുമായതോടെ ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തു. ഏരിയാ സെന്റര്‍ അംഗം കൂടിയായ വനിതാ നേതാവിനെതിരെ നടപടി വേണമെന്നു ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.
‘പ്രതിക്കുവേണ്ടി വനിതാനേതാവ് സ്‌റ്റേഷനിലെത്തിയത് ആരുടെ നിര്‍ദേശപ്രകാരമാണ്. ലോക്കല്‍ കമ്മിറ്റിയോ ഏരിയാ കമ്മിറ്റിയോ അറിയാതെയായിരുന്നു നീക്കമെന്ന് ‘ഏരിയാ കമ്മിറ്റി വിലയിരുത്തി. പി.കെ. ശശി എംഎല്‍എയ്‌ക്കെതിരായ പരാതിയുയര്‍ന്ന മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്കു കീഴിലാണ് ഈ സംഭവവും. പാര്‍ട്ടിക്കു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ ജില്ലയുടെ ചുമതലയുള്ള മുതിര്‍ന്ന നേതാക്കളെയും അറിയിച്ചെന്നാണ് വിവരം.
Post Your Comments