കണ്ണൂര്‍: അനധികൃത പാര്‍ക്കിങ് തടയാൻ പുതിയ വഴിയുമായി കണ്ണൂര്‍ ട്രാഫിക് പൊലീസ്. അനധികൃത പാര്‍ക്കിങ് തുടരുന്നവര്‍ ഇനി നാണം കെടും. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉടമയുടെ പൂര്‍ണ വിലാസം എഴുതി പ്രദര്‍ശിപ്പിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടി സഹകരണത്തോടെയാണിത്. പിഴ അടയ്ക്കാനുള്ള രസീതിനൊപ്പം വാഹന ഉടമയുടെ പേരും വിലാസവും വെള്ളക്കടലാസില്‍ വലിയ അക്ഷരത്തില്‍ എഴുതി വാഹനത്തില്‍ ഒട്ടിക്കും. ഇതാണ് ട്രാഫിക് പോലീസ് കണ്ടെത്തിയ പുതിയ വഴി.
കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇതുപോലെ ഉടമകളുടെ പേരും വിലാസവും എഴുതി പതിച്ചിരുന്നു. നിയമലംഘനം നടത്തിയ വാഹന ഉടമയുടെ വിവരം ആ സമയം തന്നെ മോട്ടോര്‍വാഹന വകുപ്പിനേയും അറിയിക്കുന്നതോടെ, വീണ്ടും ഇവര്‍ നിയമലംഘനം നടത്തുന്നുണ്ടോ എന്ന് അറിയാന്‍ സാധിക്കും. അനധികൃത പാര്‍ക്കിങ് തടയാൻ പുതിയ രീതി സഹായകമാകുമെന്ന് പ്രതീക്ഷയിലാണ് ട്രാഫിക് പോലീസും.
Post Your Comments