തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെന്‍ഷന്‍. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റംവരുത്തി അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു ഇയാൾ.
അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വിഷ്ണു ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടത് കൂടാതെ വ്യാപകമായി പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ വിഷ്ണു അനിക്കുട്ടൻ.
ഫേസ്ബുക് പോസ്റ്റ് വൈറലായതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവാണ് വിഷ്ണുവിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments