KeralaLatest News

ശബരിമല: പ്രതിഷേധം ശക്തമാകുന്നു-ചിത്രങ്ങളും വീഡിയോകളും

കൊച്ചി•ശബരിമല യുവതി പ്രവേശന പ്രവേശനത്തില്‍ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെയും ശബരിമല സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ നിന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടങ്ങള്‍ നടന്നു. പ്രവര്‍ത്തകര്‍ പലയിടത്തും റോഡ്‌ ഉപരോധിച്ചു.

https://www.facebook.com/photo.php?fbid=1883366471701009&set=a.588110761226593&type=3

അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെയും ശബരിമല സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊച്ചി, കോട്ടയം, പാലക്കാട് തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവർത്തകർ ദേശീയ പാതകളടക്കം ഉപരോധിച്ചു. തിരുവനന്തപുരത്ത് പി.എം.ജി ഹനുമാന്‍ ക്ഷേത്രത്തിന മുന്നില്‍ പ്രവ‍ർത്തകർ പ്രാർത്ഥനാ യജ്‍ഞം സംഘടിപ്പിച്ചു.

https://www.facebook.com/pratheeshv1/posts/1883324638371859

സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം ഉപവസ സമരം നടത്തുന്നുണ്ട്. ശബരിമലയുടെ സമീപത്തുള്ള പഞ്ചായത്തുകളില്‍ നിന്ന് എത്തിയരാണ് ഉപവാസത്തില്‍ പങ്കെടുക്കുന്നത്. കൊച്ചി വൈറ്റിലയിലും പാലക്കാട്ടും കോട്ടയത്തും ഹിന്ദു സംഘടനകൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു .വൈറ്റിലയില്‍ നടന്ന ഉപരോധത്തില്‍ 3000 ത്തോളം പേര്‍ പങ്കെടുത്തു.

https://www.facebook.com/pratheeshv1/posts/1883284045042585

എറണാകുളത്ത് കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ വൈറ്റില ജംക്ഷന്‍ ഉപരോധിച്ചായിരുന്നു പ്രതിഷേധം. ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കോട്ടയത്ത് എം.സി റോഡ് ഉപരോധിച്ച പ്രവർത്തകർ തിരുനക്കര ഗാന്ധി പ്രതിമയ്ക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് മരുത റോഡില്‍ പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഗതാഗതം തടസപ്പെടുത്തി. പലയിടത്തും പ്രതിഷേധക്കാരെ പ്രവർത്തകരെ അറസ്റ്റ് ചെയ്താണ് നീക്കിയത്.

https://www.facebook.com/pratheeshv1/videos/1883426025028387/

https://www.facebook.com/pratheeshv1/posts/1883272148377108

https://www.facebook.com/pratheeshv1/posts/1883405935030396

https://www.facebook.com/pratheeshv1/videos/1883292828375040/

shortlink

Related Articles

Post Your Comments

Related Articles


Back to top button