ഇന്ന് ഒക്ടോബര്‍ ഒന്ന് ഗാന്ധിജയന്തിദിനത്തില്‍ ‘ട്വിറ്റര്‍ ഇന്ത്യ’ മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ഗാന്ധി ഇമോജികളുമായാണ്.ഏഴ് വ്യത്യസ്ഥ ഹാഷ്ടാഗുകളുമായി പ്രത്യേകം തയ്യാറാക്കിയ കാരിക്കേച്ചര്‍ ഇമോജിയുടെ പശ്ചാത്തലത്തില്‍ നീലനിറത്തിലുള്ള ഒരു പൊട്ട് (dot) ഉണ്ടായിരിക്കും.സമാധാനത്തിന്റെ പ്രതീകമായിട്ടാണ് ഈ നീലക്കുത്തുള്ള ഇമോജി ട്വിറ്റര്‍ ഇന്ത്യ രൂപകല്പന ചെയ്തിരിക്കുന്നത്.ഇതാദ്യമായല്ല ട്വിറ്റര്‍ ഇന്ത്യ ഇത്തരത്തിലുള്ള ഇമോജി രൂപകല്പന ചെയ്തിട്ടുള്ളത്. സ്വാതന്ത്ര്യദിനത്തിലും,റിപ്പബ്ലിക് ദിനത്തിലും,ദീപാവലിയിലുമൊക്കെയായി അനേകം തവണ ഇത്തരത്തിലുള്ള ഇമോജികള്‍ ഇറക്കിയിട്ടുണ്ട്.ഒക്ടോബര്‍ ഒന്നുമുതല്‍ ഒരാഴ്ചക്കാലത്തേയ്ക്കാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാകുക.താഴെ പറയുന്ന #ഹാഷ്ടാഗുകള്‍ ചേര്‍ത്ത് ട്വീറ്റ് ചെയ്യുന്നവര്‍ക്ക് ഗാന്ധി ഇമോജികള്‍ ലഭ്യമാകും.
#गाँधीजयंती
#ગાંધીજયંતિ
#GandhiJayanti
#MahatmaGandhi
#MahatmaAt150
#MKGandhi
#MyGandhigiri
രാജ്യം കണ്ട ഏറ്റവും വലിയ സാത്വികനായ സമരനായകന്റെ,ഭാരതത്തിന്റെ മഹാനായ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 താമത് ജന്മദിനമാണിന്ന്.ഗുജറാത്തിലെ പോര്‍ബന്തറില്‍,കരംചന്ദ് ഗാന്ധിയുടെയും ശ്രീമതി പുത് ലിബായിയുടേയും മകനായാണ് 1869 ഒക്ടോബര്‍ ഒന്നിന് അദ്ദേഹം ജനിച്ചത്. അഹിംസയും,സത്യം വദഃ,ധര്‍മ്മംചരഃ, ജിവിതമാര്ഗ്ഗമാക്കി പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യപൂര്ണ്ണതയ്ക്കായി പോരാടിയ ആ മഹാനുഭാവന്റെ ആദര്‍ശങ്ങള്‍ തലമുറകള്‍ക്കിപ്പുറത്തും നിറഞ്ഞ തേജസ്സോടെ നില നില്ക്കുന്നു.അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ന്യൂഡല്‍ഹിയിലെ രാജ്ഘട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനകളും,പുഷ്പാര്‍ച്ചനയും നടക്കും.പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയും പങ്കെടുക്കുന്ന പ്രത്യേക ചടങ്ങില്‍ അദ്ദേഹത്തിനേറ്റവും ഇഷ്ടപ്പെട്ട ഭജന്‍’രഘുപതി രാഘവ രാജാറാം’ആയിരിക്കും ആലപിക്കുക.
Post Your Comments