കൊച്ചി: ഡോ. എം. ലീലാവതിക്ക് പ്രഫ. തുറവൂർ വിശ്വംഭരന്റെ ഓർമയ്ക്കായി തപസ്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഡോ. പൂജപ്പുര കൃഷ്ണൻ നായർ, ആർ. സഞ്ജയൻ, പി. ബാലകൃഷ്ണൻ, ഡോ. ലക്ഷ്മി ശങ്കർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരനിർണയം നടത്തിയത്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ദർശനത്തിന്റെയും മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് എം. ലീലാവതിക്ക് പുരസ്കാരം നൽകുന്നതെന്ന് തപസ്യ ഭാരവാഹികൾ പറഞ്ഞു.
Post Your Comments