KeralaLatest News

പമ്പയുടെ ചരിത്രം മാറുന്നു : പമ്പാ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍ ശില്‍പ്പങ്ങള്‍

പത്തനംതിട്ട : പമ്പാ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍ ശില്‍പ്പങ്ങള്‍. കണ്ടെത്തി. പമ്പാ തീരത്ത് ആറന്മുള ആഞ്ഞിലിമൂട്ടില്‍കടവ് പാലത്തിനു സമീപം പനവേലില്‍ പുരയിടത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍ ആണ്‍പെണ്‍ രൂപങ്ങളും നാഗങ്ങളുടെ മാതൃകകളും കണ്ടെത്തി. ചരിത്രത്തിലേക്കു വാതില്‍ തുറക്കുന്ന പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗം ഖനനം ചെയ്തു വിശദ അന്വേഷണത്തിനു തയാറെടുക്കുകയാണു സര്‍ക്കാര്‍.

തിട്ടയിടിഞ്ഞ ഭാഗത്താണു ശില്‍പ്പരൂപങ്ങളുടെ ശേഖരം കണ്ടെത്തിയത്. മണ്ണുനീക്കി ശേഖരിക്കാവുന്നവ എടുത്തു സുരക്ഷിതമായി കരയിലേക്ക് എത്തിച്ചിട്ടുണ്ട്. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ നദീതീരം ഇടിഞ്ഞു വീണപ്പോള്‍, പുരയിടത്തോടു ചേര്‍ന്നു നില്‍ക്കുന്ന മാവിന്റെ സമീപത്താണ് ഇവ കണ്ടെടുത്തത്. എസ്‌ഐ ജിബു ജോണിന്റെ നേതൃത്വത്തില്‍ ശില്‍പങ്ങള്‍ക്കു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വൈകിട്ടോടെ ശില്‍പ്പങ്ങള്‍ വാസ്തുവിദ്യാ ഗുരുകുലത്തിലേക്കു മാറ്റി. 10-ാം നൂറ്റാണ്ടിനും 15-ാം നൂറ്റാണ്ടിനുമിടയില്‍ നിര്‍മിച്ചതാകാം ഇവയെന്നാണു പ്രാഥമിക വിലയിരുത്തല്‍.

shortlink

Post Your Comments


Back to top button