തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ പരിസരങ്ങളിലെങ്ങും സസ്യേതര ഭക്ഷണം ഗാന്ധിജയന്തി ദിനത്തില്‍ ലഭിക്കില്ല. നാളെയും അടുത്ത രണ്ട് വർഷങ്ങളിലെ ഗാന്ധിജയന്തിക്കും ഇതേ മാതൃക സ്വീകരിക്കണമെന്ന് റെയില്‍വേ ഉത്തരവുകളില്‍ പറയുന്നു.
ട്രെയിനുകളിലോ റെയില്‍വേ സ്‌റ്റേഷനുകളിലോ മാംസാഹാരം വിതരണം ചെയ്യുന്നില്ലെന്ന് റെയില്‍വേയിലെ എല്ലാ ജീവനക്കാരും ഉറപ്പ് വരുത്തണമെന്ന് റെയില്‍വേ മന്ത്രാലയം ഇറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേയിലെ ഭക്ഷണ വിതരണ ചുമതലയുള്ള ഐആര്‍സിടിസിയ്‌ക്കും എല്ലാ റെയില്‍വേ മേഖലാ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. റെയില്‍വേ മന്ത്രാലയം മുന്നോട്ട് വെച്ച നിര്‍ദേശം അംഗീകരിച്ചാല്‍ ഒക്ടോബര്‍ രണ്ട് ശുചിത്വ ദിനത്തിന് പുറമെ വെജിറ്റേറിയന്‍ ദിനമായും ആഘോഷിക്കപ്പെടും . ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദണ്ഡി യാത്ര അനുസ്മരണം ഉള്‍പ്പെടെ നിരവധി പരിപാടികളും റെയില്‍വേ ആസൂത്രണം ചെയ്യുന്നുണ്ട്.
Post Your Comments