ബ്യൂണസ് അയേഴ്സ്: മെസിയെ തിരികെ ടീമിലെത്തിക്കാന്‍ ശ്രമിക്കാത്ത അര്‍ജന്റീന ഫുട്ബോള്‍ അധികൃതർക്കെതിരെ വിമർശനവുമായി മറഡോണ. അന്താരാഷ്ട്ര ഫുട്ബോളിലേക്ക് മെസി ഇനി മടങ്ങിയെത്താന്‍ സാധ്യതയില്ലെന്നും ആ രീതിയിലാണ് മെസിയോട് അര്‍ജന്റീന ഫുട്ബോള്‍ അധികൃതരുടെ സമീപനമെന്നും മറഡോണ പറയുകയുണ്ടായി.
മെസിയെ നേരില്‍ കണ്ടാല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ ആവശ്യപ്പെടും. ഒരു കാരണവശാലും അര്‍ജന്റീന ടീമിലേക്ക് മടങ്ങി വരരുതെന്നും,അര്‍ജന്റീനയുടെ അണ്ടര്‍ 15 ടീം തോറ്റാല്‍ പോലും അതിന്റെ പഴി മുഴുവന്‍ മെസിയുടെ നെഞ്ചത്തേക്കിടാനാണ് അധികൃതരുടെ ശ്രമമെന്നും മറഡോണ വ്യക്തമാക്കി. നിലവിലെ ദേശീയ ടീം തനിക്കോ അര്‍ജന്റീനയിലെ ഫുട്ബോള്‍ ആരാധകര്‍ക്കോ ഒരു ആനന്ദവും നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments