Latest NewsIndia

പരീക്ഷ എഴുതാന്‍ യുവതി എത്തിയത് നാല് മാസം പ്രായമുള്ള കുഞ്ഞുമായി; കുഞ്ഞിനെ ശുശ്രൂഷിച്ച പോലീസ് ഉദ്യോഗസ്ഥന് കൈയടി നല്‍കി സോഷ്യല്‍മീഡിയ

തുടര്‍ന്നാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ബെഞ്ചില്‍ ഇരുന്ന് കുട്ടിയെ കളിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് കാണാനാകുന്നത്

ഹൈദരാബാദ്: മഹ്ബുബ്നാഗര്‍ ജില്ലയില്‍ പരീക്ഷയെഴുതാന്‍ ഒരു അമ്മ എത്തിയത് മാസം പ്രായമുള്ള കുഞ്ഞുമായാണ്. പരീക്ഷ ഹാളില്‍ കുട്ടിയുമായി പ്രവേശിക്കാനാകില്ലെന്നറിഞ്ഞതോടെ ഹ്ബുബ്നാഗര്‍ ജില്ലയിലെ മൂസ്പേട്ട് പോലീസ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് ഉര്‍ റഹ്മാന്‍ പരീക്ഷ കഴിയുന്നതുവരെ കുട്ടിയെ ശുശ്രൂഷിക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

പരീക്ഷ നടന്ന ബോയ്സ് ജൂനിയര്‍ കോളേജിലെ സുരക്ഷ ചുമതല ലഭിച്ചിരുന്നത് മുജീബിനാണ്. കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥ രമ രാജേശ്വരി ഇതിന്റെ ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ബെഞ്ചില്‍ ഇരുന്ന് കുട്ടിയെ കളിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് കാണാനാകുന്നത്.

കുട്ടിയെ നോക്കാന്‍ 14 വയസുള്ള മറ്റൊരു കുട്ടിയുമായാണ് യുവതി എത്തിയത്. എന്നാല്‍ അമ്മ പരീക്ഷ കയറിയപ്പോള്‍ കുട്ടി കരയാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് മുജീബ് കുട്ടിയെ എടുത്ത് ലാളിക്കുകയായിരുന്നു. ധനികയല്ലാത്ത ഒരു യുവതിയാണ് തന്റെ നാല് മാസം പ്രായമുള്ള കുഞ്ഞിനെയുമായി പരീക്ഷയെഴുതാന്‍ എത്തിയതെന്നും ബിരുദാനന്തരബിരുദം ഉള്ള യുവതിക്ക് ഭേദപ്പെട്ട ഒരു ജോലി ലഭിച്ചിട്ടില്ലെന്നും മുജീബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button