ഹൈദരാബാദ്: നിലവില്‍ ടിആര്‍എസ് ഭരിയ്ക്കുന്ന തെലുങ്കാന അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന് സൂചന. ടിആര്‍എസില്‍ നിന്നും കോണ്‍ഗ്രസിലേയ്ക്ക് പ്രമുഖ ജനപ്രതിനികളക്കം അണികളുടെ കുത്തൊഴുക്കാണിപ്പോള്‍. ഐക്യആന്ധ്രാ വാദങ്ങളെ മറികടന്ന് തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുമ്പോള്‍, ആന്ധ്രയില്‍ ഭരണം നഷ്ടപ്പെട്ടാലും തെലങ്കാനയില്‍ ഭരണം പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് വിലിയിരുത്തുന്നത്. എന്നാല്‍ 2014 സംസ്ഥാനത്ത് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ്സിനെ പിന്തള്ളി ടിആര്‍എസ് ഭരണം പിടിക്കുകയായിരുന്നു.
ഭരണം തുടര്‍ന്ന മുഖ്യന്ത്രി കെ ചന്ദ്രശേഖര്‍ റാവു കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയായിരുന്നു. രാഷ്ട്രീയ അനുകൂല സാഹചര്യമുണ്ടെന്ന വിലയിരുത്തലിലായിരുന്നു ടിആര്‍എസ് നിയമസഭ പിരിച്ചുവിട്ടത്. എന്നാല്‍ ടിആര്‍എസിന്റെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കാലാവധി പൂര്‍ത്തിയാക്കുന്ന പക്ഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വലിയ ഭരണവിരുദ്ധ വികാരങ്ങളൊന്നും ഇല്ലാതിരുന്നു ഘട്ടത്തില്‍ ഭരണത്തുടര്‍ച്ച സ്വപ്നം കണ്ടാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തെലുങ്കാന നിയമസഭ പിരിച്ചുവിട്ടത്.
എന്നാല്‍ ഭരണത്തുടര്‍ച്ച സ്വപനം കണ്ട ടിആര്‍എസിന്റെ മോഹങ്ങള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിരിക്കുകയാണ്.
മുപ്പതിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ടിഡിപിയുമായി സഖ്യത്തിലെത്തിയതാണ് കോണ്‍ഗ്രസ്സിന്റെ നീക്കങ്ങള്‍ക്ക് ശക്തിപകര്‍ന്നത്. സിപിഐയും ഇവര്‍ക്കൊപ്പം ചേര്‍ന്നും. മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതാണ് ടിആര്‍എസിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

Post Your Comments