ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന പാക് ഹെലികോപ്റ്ററിന് നേരെ വെടിയുതിര്‍ത്ത് ഇന്ത്യന്‍ സേന. പൂഞ്ച് മേഖലയിലാണ് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സേന ഹെലികോപ്റ്ററിന് നേരെ വെടിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസവും പാക് സൈന്യത്തിന്റെ ഹെലികോപ്റ്ററിനെ നിയന്ത്രണരേഖയില്‍ കാണപ്പെട്ടിരുന്നു.
സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചിരിക്കുന്നത്. ഹെലികോപ്റ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിയും കടന്ന് 10 കിലോമീറ്റര്‍ അകത്ത് വന്നതിനു ശേഷമാണ് ഇന്ത്യന്‍ സേന വെടിയുതിര്‍ത്തത്.
ഇന്ന് ഉച്ചയ്ക്ക് 12.10നായിരുന്നു സംഭവം. വെള്ളനിറത്തിലുള്ള പാകിസ്താനി ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടെന്ന് പ്രതിരോധ വക്താവ് ലഫ്.കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. ജമ്മുകശ്മീരിലെ കൃഷ്ണ ഘാട്ടി സെക്ടറിന് സമീപത്തുകൂടിയാണ് ഹെലികോപ്റ്റര്‍ പറന്നത്.
Post Your Comments