സ്റ്റോക്ക് ഹോം: നോബേൽ പുരസ്കാരത്തിന്റെ ചരിത്രത്തിൽ ആദ്യമായി അങ്ങനെ അതും സംഭവിക്കുകയാണ് .ഏഴുദശാബ്ദചരിത്രത്തിൽ ആദ്യമായി സാഹിത്യനൊബേലില്ലാതെ ഒരു പുരസ്‌കാര പ്രഖ്യാപനം .
ലൈംഗിക-അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം സാഹിത്യനൊബേല്‍ പുരസ്‌കാരപ്രഖ്യാപനം ഉണ്ടാവില്ലെന്ന് തീരുമാനിച്ചത്. ഈ വര്‍ഷത്തെ പുരസ്‌കാരം അടുത്തവര്‍ഷത്തെ പുരസ്‌കാരത്തോടൊപ്പം നല്‍കാനാണ് അക്കാദമി തീരുമാനം.
നൊബേൽ പുരസ്കാരങ്ങളിൽ സാധാരണ ഏറെ ശ്രദ്ധ കിട്ടുന്നതാണ് സാഹതിത്യപുരസ്കാരത്തിന്. തിങ്കളാഴ്ച വൈദ്യശാസ്ത്രപുരസ്‌കാര പ്രഖ്യാപനത്തോടെയാണ് നൊബേല്‍ പ്രഖ്യാപനം ആരംഭിക്കുന്നത് .വരും ദിവസങ്ങളില്‍ ഭൗതികശാസ്ത്രം, രസതന്ത്രം, സമാധാനം, സാമ്പത്തികം എന്നീ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കും. നൊബേല്‍ പുരസ്‌കാരസമിതി അംഗവും എഴുത്തുകാരിയുമായ കാതറീന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ ഴാങ് ക്ലോട്ട് ആര്‍നോള്‍ട്ടിന്റെ പേരിലുള്ള ആരോപണങ്ങളാണ് അക്കാദമിയെ ഇത്തവണ പ്രതിസന്ധിയിലാക്കിയത്. സാഹിത്യ നൊബേല്‍ ഇത്തവണ ഇല്ലാത്തത് പ്രഖ്യാപനത്തിന്റെ പകിട്ടുകുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments