KeralaLatest News

അറബി കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു : ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അറബി കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങള്‍ക്ക് അതീവ നിര്‍ദേശം നല്‍കി. അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ 6-ാം തീയതിയാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങും.ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്ന് നിര്‍ദേശിക്കുന്നു.

ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥപനങ്ങളെയും അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.ദീര്‍ഘനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

കടലില്‍ പോകുന്നവര്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബര്‍ 5ന് മുന്‍പ് സുരക്ഷിതമായി തീരം അണയണം. അവസ്ഥ കണക്കിലെടുത്ത് കടല്‍ ആംബുലന്‍സുകളും സജ്ജമാക്കാന്‍ നിര്‍ദ്ദേശമുണ്ട് അടിയന്തിര രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുക എന്നീ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button