തിരുവനന്തപുരം•മുഖ്യമന്ത്രിയുടെ ജംഷഡ്പൂര്‍ കേരള സമാജം സ്വരൂപിച്ച 27,35,339 രൂപയുടെ ചെക്ക് സമാജം ചെയര്‍മാന്‍ കെ.പി.ജി നായര്‍ പ്രസിഡന്റ് വര്‍ഗീസ് സാമുവല്‍, ട്രസ്റ്റി മെംബര്‍ കെ. മുരളീധരന്‍ മെംബര്‍മാരായ സി.പി മോഹന്‍ദാസ്, ആര്‍.സി ദാസ് തുടങ്ങിയവര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതിനു പുറമെ മെംബര്‍മാര്‍ സമാഹരിച്ച 25 ലക്ഷത്തോളം രൂപ വില മതിക്കുന്ന ഒരു ലോറി അവശ്യസാമഗ്രികള്‍ എറണാകുളത്തെത്തി. കേര്‍പ്പറേഷന്‍ അധികൃതര്‍ക്കും ഏകദേശം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ ജംഷഡ്പൂര്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ കേരള പ്രളയ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിട്ടുണ്ട്.
Post Your Comments