പത്തനാപുരം: കല്ലടയാറ്റില്‍ കാണാതായ എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. പത്തനാപുരം കമുകുംചേരി കുഴിവേലില്‍ പ്രഭാകരന്റെ മകള്‍ പ്രവീണ (21)യെയാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് ഇന്ന് രാവിലെ തെരച്ചില്‍ വീണ്ടും തുടര്‍ന്നു. 10.30 ഓടെയാണ് മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തിയത്. പത്തനാപുരം പൊലീസെത്തി മേല്‍നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments